Webdunia: Portal - Search - Mail - Greetings   More >>
Support | Font Download | Feedback
Search  
Welcome, Guest  [ Register | Sign In ]

ബഹറൈനിലെ ബ്ലോഗ് ശില്‍പ്പശാല

ബഹറൈനിലെ പ്രശസ്ത കലാസാംസ്കാരിക കൂട്ടായ്മയായ പ്രേരണ ബഹറൈന്‍, മലയാളം ബ്ലോഗിംഗിനെ പറ്റി നടത്തിയ ശില്പശാല ബഹറൈനിലെ മലയാളികള്‍ക്കൊരു പുത്തന്‍ അനുഭവവും അറിവും ആയി.

ഒരു പുതു ബ്ലോഗര്‍ അറിഞ്ഞിരിക്കേണ്ടതെല്ലാം വിശദമായി ചര്‍ച്ച ചെയ്ത ശില്പശാല ഓഗസ്റ്റ് 17 ന്‌ വൈകുന്നേരം ഗുദേബിയായിലുള്ള പ്രേരണ ഹാളിലാണ് നടന്നത്. ബ്ലോഗ് തുടങ്ങുന്നതിനെ കുറിച്ചും മലയാളത്തില്‍ ബ്ലോഗ് എഴുതുന്നതിനെ കുറിച്ചും എഴുത്തുകാരനായ ബെന്യാമിന്‍ ക്ലാസ്സ് എടുത്തു. ബ്ലോഗറായ രാജു ഇരിങ്ങല്‍ ബ്ലോഗിന്‍റെ സാങ്കേതികത്വത്തെ കുറിച്ചും ചരിത്രത്തെക്കുറിച്ചും സംസാരിച്ചു.

സ്വതന്ത്രമായ എഴുത്തിന്‍റെ വിശാലമായ ഇടമാണ്‌ ബ്ലോഗ് തുറന്നിട്ടിരിക്കുന്നത്‌. മലയാളത്തില്‍ എങ്ങനെ ബ്ലോഗിംഗ് തുടങ്ങാം, ബ്ലോഗിംഗിന്‍റെ ചരിത്രം എന്നിവയ്ക്ക് പുറമെ മലയാളത്തില്‍ ടൈപ്പുചെയ്ത് പ്രസിദ്ധീകരിക്കുന്നത് എങ്ങനെയെന്നും ബെന്യാമിന്‍ വിശദീകരിച്ചു.

അധിനിവേശക്കാലത്ത് മറ്റ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ഇറാഖി ചെറുത്തുനില്‍പ്പുകള്‍ ലോകത്തോട് വിളിച്ചുപറഞ്ഞ സലാം പാക്സ് എന്ന ബ്ലോഗിനെ പറ്റിയും പരാമര്‍ശമുണ്ടായി.

ബ്ലോഗിനെ കുറിച്ചും ബ്ലോഗിംഗിന്‍റെ രാഷ്ട്രീയത്തെ പറ്റിയും കൂടുതല്‍ ക്ലാസ്സുകളും വര്‍ക്ക്‌ഷോപ്പുകളും ഉടന്‍തന്നെ സംഘടിപ്പിക്കുന്നുണ്ടെന്ന് പ്രേരണയുടെ ഭാരവാഹികള്‍ അറിയിച്ചു.

സാഹിത്യം, നാടകം, സിനിമ, ചിത്രകല, തുടങ്ങിയ കലാസാംസ്കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ്‌ പ്രേരണ. കാലിക പ്രശ്നങ്ങളെ മുന്‍നിറുത്തിയുള്ള ചര്‍ച്ചകളും കലാമൂല്യമുള്ള സിനിമകളുടെ പ്രദര്‍ശനങ്ങളും ഈ സംഘടന മാസംതോറും നടത്തിവരുന്നു. ഭൗമദിനം, പുസ്‌തകദിനം, ഹിരോഷിമ നാഗസാക്കി ദിനം, ലോകപരിസ്ഥിതിദിനം, മേയ്‌ ദിനം എന്നിവ ഉചിതമായ പരിപാടികളോടെ അനുസ്‌മരിക്കുന്നു. നാടകപരിശീലനത്തിനായുള്ള നാടകക്കളരി ആഴ്ചയില്‍ ഒരു ദിവസം പരിശീലനക്ലാസുകള്‍ നടത്തുന്നു. ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്ന പ്രേരണയ്ക്ക്‌ ഗുദേബിയായില്‍ സ്വന്തമായി ഒരു ലൈബ്രറിയുണ്ട്‌. ദൂരെയുള്ളവര്‍ക്ക്‌ പുസ്‌തകങ്ങള്‍ എത്തിച്ചുകൊടുക്കാനുള്ള സൌകര്യവും പ്രേരണ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

യൂണിക്കോഡ് ഉപയോഗിച്ച് മലയാളം ശരിയായ രീതിയില്‍ ടൈപ്പുചെയ്ത് തുടങ്ങിയതോടെയാണ്‌ മലയാളത്തില്‍ ബ്ലോഗിംഗ് ആരംഭിക്കുന്നത്. കീബോര്‍ഡിലെ ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഉപയോഗിച്ച് മലയാളം ടൈപ്പിംഗ് സാധ്യമാക്കിയ പ്രവാസി മലയാളികളായ സിബുവിന്‍റെ വരമൊഴിയും രാജ് നീട്ടിയത്തിന്‍റെ മൊഴിയും മലയാള ബ്ലോഗിംഗിന്‍റെ വളര്‍ച്ചയ്ക്ക് സംഭാവനയേകി. ബ്ലോഗ്‌സ്പോട്ട്, വേഡ്‌പ്രസ്സ്, മൈവെബ്‌ദുനിയ തുടങ്ങിയവയാണ്‌ മലയാളികള്‍ക്ക് പ്രിയപ്പെട്ട ബ്ലോഗ് പ്ലാറ്റ്‌ഫോമുകള്‍. പ്രവാസി മലയാളിയായ അനുമാത്യു നടത്തുന്ന തനിമലയാളം ഡോട്ട് ഓര്‍ഗ്, ഹൈദരാബാദില്‍ നിന്ന് പോളും കൂട്ടരും നടത്തുന്ന ചിന്ത ഡോട്ട് കോം എന്നിവ മലയാളം ബ്ലോഗുകള്‍ അഗ്രഗേറ്റുചെയ്ത് പ്രസിദ്ധീകരിക്കുന്നുണ്ട്.


(വെബ്‌ദുനിയ മലയാളത്തില്‍ പ്രസിദ്ധീകരിച്ച ഈ വാര്‍ത്ത ഒന്നുകൂടി പുനഃപ്രസിദ്ധീകരിക്കുന്നു.)

പ്രതികരണങ്ങള്‍

Re: ബഹറൈനിലെ ബ്ലോഗ് ശില്‍പ്പശാല
സാജനിപ്പോള്‍ ബഹറിനിലാണോ? ഷാജി കരിക്കന്‍
Re: ബഹറൈനിലെ ബ്ലോഗ് ശില്‍പ്പശാല
നന്ദി...അഭിപ്രായം അറിയിച്ച എല്ലാവർക്കും.
Re: ബഹറൈനിലെ ബ്ലോഗ് ശില്‍പ്പശാല
ബെന്യാമിനും ഇരിങ്ങലിനും പ്രേരണയ്ക്കും അഭിവാദ്യങ്ങള്‍!
Re: ബഹറൈനിലെ ബ്ലോഗ് ശില്‍പ്പശാല
Good article.pls visit this link and write some comments (http://orphan.mywebdunia.com/)
നിരാകരണവ്യവസ്ഥ