Webdunia: Portal - Search - Mail - Greetings   More >>
Support | Font Download | Feedback
Search  
Welcome, Guest  [ Register | Sign In ]

തങ്ങളുപ്പാപ്പയുടെ ബിരിയാണി

എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന് പാണക്കാട് ശിഹാബലി തങ്ങളുടെ വീട്ടില്‍ നിന്ന് ചിക്കന്‍ ബിരിയാണി കഴിക്കണം എന്നാണ്. അവിടെത്ത ബിരിയാണിയുടെ, പറഞ്ഞുകേള്‍‌ക്കുന്ന സ്വാദല്ല അതിന് പിന്നില്‍. കേരള ചരിത്രത്തില്‍ ഇടം പിടിച്ചിട്ടുള്ളതാണ് പാണക്കാട് ശിഹാബലി തങ്ങളുടെ അടുക്കളയില്‍ നിന്ന് ഉണ്ടായി വരുന്ന ബിരിയാണി.

കേരളത്തെ പിടിച്ച് കുലുക്കിയ പല രാഷ്ട്രീയ പ്രശ്നങ്ങളും തങ്ങളുടെ വീട്ടിലെ ചിക്കന്‍ ബിരിയാണി സദ്യയോടെ കഴിയുന്നത് കുറേ കാലമായി ഞാന്‍ കണ്ടും കേട്ടും കൊണ്ടിരിക്കുന്ന കാര്യമാണ്. യെമനില്‍ നിന്ന് വന്ന ആദ്യ തങ്ങളുപ്പാപ്പാന്റെ പാരമ്പര്യ ചിക്കന്‍ ബിരിയാണിയായിരിക്കണം ഇപ്പോഴും അവിടെ വിളമ്പുന്നത്!! എനിക്കതൊന്ന് കഴിച്ച്, ചരിത്രത്തിന്റെ ഭാഗമാവാന്‍ ഒരു മോഹം!

ബിരിയാണിക്കാര്യം അവിടെയിരിക്കട്ടെ. ഈ ചെറുകുറിപ്പ് ശിഹാബലി തങ്ങളെ കുറിച്ചാണ്.

പരാതി കിട്ടിയാല്‍ പാണക്കാടിനെതിരെയും തെളിവെടുപ്പ് നടത്തുമെന്ന് കൊടിയേരി നിയമസഭയില്‍ പറഞ്ഞതും അതിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളും പത്രത്തില്‍ കണ്ടപ്പോള്‍ തോന്നിയ ചില സംശയങ്ങളാണ് ഞാനിവിടെ പങ്കുവയ്ക്കുന്നത്.

തങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആരാണ്? പാണക്കാട് ശിഹാബലി തങ്ങള്‍ ഒരു രാഷ്ട്രീയക്കാരനാണെന്നാണ് ഞാന്‍ ധരിച്ചുവച്ചിട്ടുള്ളത്. അങ്ങനെയാണുതാനും (അറിഞ്ഞിടത്തോളം). എന്നാല്‍ കോണ്‍‌ഗ്രസ്സുകാരും ലീഗുകാരും പറയുന്നു തങ്ങള്‍ ആത്മീയ നേതാവ് കൂടിയാണെന്ന്. ആത്മീയ നേതാവാണെങ്കില്‍ അദ്ദേഹം ആത്മീയതയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മാത്രം ഇടപെട്ടാല്‍ പോരേ? കേരള രാഷ്ട്രീയത്തില്‍ എന്തിനദ്ദേഹം ചിക്കന്‍ ബിരിയാണി വിളമ്പണം? ഓക്കേ, സമ്മതിച്ചു. അങ്ങേര് രാഷ്ട്രീയക്കാരനും കൂടിയാണ്.

എങ്കില്‍ പ്രിയപ്പെട്ട തങ്ങള്‍ സഹോദരാ, നിങ്ങളെ വിമര്‍ശിക്കാനും അഭിനന്ദിക്കാനും വരയ്ക്കാനും ചോദ്യം ചെയ്യാനുമുള്ള അവകാശം ഏതൊരു വോട്ടര്‍ക്കും ഉണ്ട്. തങ്ങളുടെ പേര് മിണ്ടിയാല്‍ തട്ടിക്കളയും എന്ന മട്ടിലാണ് നാട്ടിലെ കോണ്‍‌ഗ്രസ്സുകാരും ലീഗുകാരും പെരുമാറുന്നത്. മിണ്ടാതിരിക്കാം, വരയ്ക്കാതിരിക്കാം. പക്ഷേ, തങ്ങളുപ്പാപ്പാ തന്റെ മാത്രം അല്ലെങ്കില്‍ ആത്മീയതയുടെ മാത്രം കാര്യം നോക്കി വീട്ടില്‍ കുത്തിയിരിക്കണം. അല്ലെങ്കില്‍ ചോദ്യം വരും, ഉത്തരം പറയേണ്ടതായും വരും.

ലീഗുകാര്‍ ആരെങ്കിലും സൌദി പോലെയോ ഒമാന്‍ പോലെയോ തങ്ങളുപ്പാപ്പമാര്‍ ആത്മീയ - ഭരണ നേതാക്കളായി വാഴുന്ന കിംഗ്‌ഡം പോലെയാണ് കേരളം എന്ന് ധരിച്ച് വശായിട്ടുണ്ടെങ്കില്‍ ഒന്ന് തിരുത്തുന്നത് നന്ന്‌.

പ്രതികരണങ്ങള്‍

Re: തങ്ങളുപ്പാപ്പയുടെ ബിരിയാണി
കപടതയുടെ മുഖം മൂടികളാണ് രാഷ്ട്രീയവും ആത്മീയതയും എന്ന തിരിച്ചറവ് യാഥാര്‍ത്ഥ്യമാണെന്ന് മനസിലാക്കുക. ഇതൊന്നും കണ്ടില്ലെന്ന് നടിക്കല്‍ തന്നെയാണ് ഒരു ശരാശരി കേരളീയന്റെ സാംസ്കാരികതയും....
Re: തങ്ങളുപ്പാപ്പയുടെ ബിരിയാണി
കാര്‍ട്ടൂണ്‍ വരക്കാനും എഴുതാനും വിമര്‍ശിക്കാനും തങ്ങളെ മാത്രമേ കിട്ടിയുള്ളൂ അല്ലേ? സൂക്ഷിച്ചിരുന്നോ..
Re: തങ്ങളുപ്പാപ്പയുടെ ബിരിയാണി
തങ്ങള്‍ ഉപ്പാപ്പ മാത്രമല്ല ബിരിയാണിയുണ്ടാക്കുന്നത്. ബിഷപ്പുമാരും നാരായണപ്പണിക്കരും വെള്ളാപ്പള്ളിയും ഒക്കെ ഇങ്ങനെ വിവിധതരം പലഹാരങ്ങള്‍ വിളമ്പി കാര്യം സാധിച്ചെടുക്കുന്നുണ്ട്. താങ്കള്‍ക്ക് എന്താണാവോ, തങ്ങള്‍ ഉപ്പാപ്പയോട് മാത്രമൊരു ദ്വേഷ്യം?
Re: തങ്ങളുപ്പാപ്പയുടെ ബിരിയാണി
തങ്ങളുടെ പിള്ളാര്‍ പാഠപുസ്തകങ്ങളുടെ മേല്‍ കാട്ടിയ താലിബാനിസം കണ്ടില്ലേ? ആറെസ്സെസ്സുകാരെ കണ്ട് പഠിക്കണം. പാഠപുസ്തകത്തിനെതിരെയുള്ള സമരം എത്ര മര്യാദയ്ക്കാണ്‌ അവര്‍ നടത്തുന്നത്? നല്ല ലേഖനം..
Re: തങ്ങളുപ്പാപ്പയുടെ ബിരിയാണി
തങ്ങളുപ്പാപ്പയുടെ ബിരിയാണി കഴിച്ച് വീര്‍ത്ത കാരിക്കേച്ചര്‍ നന്നാിയിട്ടുണ്ടെ്്...................ഇനിയും വരക്കുക.......എഴുതുക......................
Re: തങ്ങളുപ്പാപ്പയുടെ ബിരിയാണി
മുസ്ലീമിനെയും ക്രിസ്ത്യാനിയെയും പഴി പറയാന്‍ ഇവിടെ എല്ലാവര്‍ക്കും ആയിരം നാവുണ്ട്. ഹിന്ദു ആത്മീയനേതാക്കള്‍ കാണിക്കുന്ന പേക്കൂത്തുകള്‍ ഇവര്‍ കണ്ടില്ലെന്ന് നടിക്കും. ഈ ലേഖനം ഇരട്ടത്താപ്പാണ്‌.
Re: തങ്ങളുപ്പാപ്പയുടെ ബിരിയാണി
അനക്ക് ബിരിയാണി കഴിക്കണ്ടെങ്കി കുബ്ബൂസ് തിന്നെഡാ.. മുസ്ലീം സമൂഹത്തിന്‍റെ ആത്മീയനേതാവിനെ മുസ്ലീങ്ങള്‍ തെരഞ്ഞെടുത്തോളും. അതില്‍ ഒരു ഹിന്ദുവിന്‍റെയും സഹായം ആവശ്യവില്ല.
Re: തങ്ങളുപ്പാപ്പയുടെ ബിരിയാണി

പ്രിയ ജയരാജ്, Rev Iyer, Rakesh Varma, Maruthoor Rajan, Vipindhanurdharan, NO NAME PLEASE, Ashraf

അഭിപ്രായങ്ങള്‍‌ക്ക് ഒരുപാട് നന്ദി. ജയരാജ് പറഞ്ഞതിനോട് ഞാന്‍ മുഴുവനായും യോജിക്കുന്നു. സത്യം ഇതായിരിക്കെ തന്നെ, ഒരുപാട് ചോരയും കണ്ണീരും കൊണ്ട് നാം നേടിയെടുത്ത സാമൂഹിക നവോത്ഥാനത്തെ സംഘടിത മത ശക്തികള്‍ പുറകോട്ട് അതിവേഗം വലിച്ചുകൊണ്ട് പോകുന്നതിനെതിരെ

“ഒരു പട്ടി പോലുമാവാതെ വാലാട്ടാനാവാതെ, നാം നമ്മുടെ സൌധങ്ങളില്‍ ചീഞ്ഞുനാറണോ?”

ആവും വിധം നമ്മള്‍ പടവെട്ടിയില്ലെങ്കില്‍ അടുത്ത തലമുറ നമ്മെ ശപിക്കില്ലേ? ഞാന്‍ മൈവെബ്‌ദുനിയാ ബ്ലോഗിലെഴുതിയ ഈ ചെറുകുറിപ്പ് കുറേ കാലങ്ങളായി മനസ്സില്‍ കൊണ്ട് നടക്കുന്നതാണ്.

പ്രിയ രാകേഷ്, രാകേഷ് എപ്പോഴെങ്കിലും എവിടെയെങ്കിലും കേരള രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക ശക്തിയുള്ള ഈ നേതാവിന്റെ കാര്‍ട്ടൂണ്‍ കണ്ടിട്ടുണ്ടോ? ആരെയാണ് ആരാണ് ഭയക്കുന്നത്? പണിക്കരും വെള്ളാപ്പള്ളിയും അച്ചന്മാരും കാര്‍ട്ടൂണുകളില്‍ നിറഞ്ഞാലും ഈ സ്രാവിനെ ആരും തൊടില്ല!! ഈ തങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് അതീതനാണ് എന്ന ഒരു ഭാവം! ഇതാണ് എന്റെ ദ്വേഷ്യത്തിന്റെ കാരണം.

മതം മതത്തിന്റെ കാര്യം നോക്കിയാല്‍ മതി, രാഷ്ട്രീയം രാഷ്ട്രീയത്തിന്റെയും. മതവും രാഷ്ട്രീയവും തമ്മില്‍ ബന്ധിപ്പിക്കുന്ന ഇത്തരം കണ്ണികള്‍ (ഇത്തിള്‍) വേണ്ട. എന്നെ ആദ്യമായിട്ടാണ് ഒരാള്‍ ഹിന്ദുവെന്ന് വിളിക്കുന്നത്. ഞാനൊരുപാട് ചിരിച്ചു, അഷറഫ്!

ആത്മീയനേതാവിനെ അതാത് വിശ്വാസികള്‍ തിരഞ്ഞെടുക്കട്ടെ എന്നാണ് എന്റെയും പക്ഷം. പക്ഷെ, ആ ആത്മീയനേതാക്കള്‍ കേരള രാഷ്ട്രീയത്തില്‍ ബിരിയാണി വിളമ്പരുത്. സ്കൂളുകളില്‍ എന്ത് പഠിപ്പിക്കണം, പഠിപ്പിക്കരുത് എന്ന് ശഠിക്കരുത്. തങ്ങള്‍ രാഷ്ട്രീയക്കാരനും കൂടി ആയാല്‍ ഞണുങ്ങ് രാഷ്ട്രീയം പറയും, ചങ്ങായി. പിന്നെ കുബ്ബൂസ് നല്ല ഒന്നാന്തരം ഒരു അറേബ്യന്‍ ആഹാരമാണ്. എനിക്കേറെ ഇഷ്ടമാണ് അത്, ചില നേരങ്ങളില്‍ ബിരിയാണിയേക്കാള്‍..

നിരാകരണവ്യവസ്ഥ