Webdunia: Portal - Search - Mail - Greetings   More >>
Support | Font Download | Feedback
Search  
Welcome, Guest  [ Register | Sign In ]

സൂക്ഷിക്കുക, ആനിമേഷന്‍ സിനിമകളെ!!

ബ്രാഡ് ബേഡ് എന്ന പ്രതിശാലിയാണ് റാറ്റാറ്റൂയിയുടെ തിരക്കഥാകൃത്ത്

കളിപ്പാട്ടങ്ങളുടെയും (ടോയ് സ്റ്റോറി ഒന്നും രണ്ടും) കാറുകളുടെയും (ദ കാര്‍) മീനുകളുടെയുമൊക്കെ ജീവിതലോകത്തിലേക്ക് ചിരി നിറഞ്ഞ നിഷ്കളങ്കതയോടെ ലോക പ്രേക്ഷക സമൂഹത്തെ കൂട്ടിക്കൊണ്ടുപോയ പിക്സാര്‍ ആനിമേഷന്‍ സ്റ്റുഡിയോയുടെ ഏറ്റവും പുതിയ സിനിമയാണ് റാറ്റാറ്റൂയി. എലികളും മനുഷ്യരും തമ്മിലുള്ള ബന്ധത്തിന് പുതിയ ഭാവുകത്വം നല്‍‌കുന്ന ഒരു ചലച്ചിത്രം കൂടിയാണിത്. ഈ സിനിമയ്ക്ക് ഒറിജിനല്‍ തിരക്കഥയ്ക്കായുള്ള ഓസ്കാര്‍ നോമിനേഷന്‍ നല്‍കുന്നതില്‍കൂടെ ആനിമേഷന്‍ സിനിമയെന്നാല്‍ കുട്ടിക്കളിയല്ലെന്ന സൂചനയാണ് ഓസ്കാര്‍ കമ്മറ്റി നല്‍‌കിയിരിക്കുന്നത്.

പിക്സാറിന്റെ തന്നെ ശ്രദ്ധേയങ്ങളായ നിരവധി ആനിമേഷന്‍ സിനിമകളുടെ സംവിധായകനും പ്രശസ്ത ആനിമേറ്ററുമായ ബ്രാഡ് ബേഡ് എന്ന പ്രതിശാലിയാണ് റാറ്റാറ്റൂയിയുടെ തിരക്കഥാകൃത്ത്. അടുക്കളയില്‍ നിന്നും ഭക്ഷണപദാര്‍ത്ഥങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തേണ്ട ഒരു ജീവിയാണല്ലോ എലി. അങ്ങനെയുള്ളൊരു എലി ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ അടുക്കളയില്‍ രുചികരമായ വിഭവങ്ങള്‍ ഉണ്ടാക്കുകയാണെങ്കിലോ? അവ ശിലാഹൃദയനായൊരു ഫുഡ് ക്രിട്ടിക്കിനെ വരെ അലിയിച്ചുകളഞ്ഞാലോ. അതാണ് ബ്രാഡ് ബേഡ് പറയുന്ന റാറ്റാറ്റൂയിയുടെ ഇതിവൃത്തം.

ഗൂര്‍മെറ്റ് ചെഫാവാന്‍ കൊതിച്ച റെമി എന്നൊരു എലിക്കുട്ടനാണ് ഈ ആനിമേഷന്‍ സിനിമയിലെ കേന്ദ്രകഥാപാത്രം. ലോകമെങ്ങും ഈ എലിക്കുട്ടന്‍ പ്രിയങ്കരനായിക്കഴിഞ്ഞു. പിക്സാര്‍ നിര്‍മ്മിച്ച് വാള്‍‌ട്ട് ഡിസ്നി വിതരണം ചെയ്ത റാറ്റാറ്റൂയി ഇതിനകം തന്നെ ഒട്ടനവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിക്കഴിഞ്ഞു.

പാരീസില്‍ ഒരു വയസ്സായ സ്ത്രീയുടെ വീടിന്റെ തട്ടിന്‍‌പുറത്താണ് കുടുംബസമേതം റെമി താമസിക്കുന്നത്. സ്ത്രീ എന്നും കാണുന്ന ഒരു ടിവി പാചകപരിപാടിയാണ് റെമിയുടെ ആവേശം. പാചകപരിപാടിയിലെ ചെഫിനെ പോലെ രുചികരങ്ങളായ വിഭവങ്ങള്‍ ഉണ്ടാക്കണം എന്നാണ് എലുക്കുട്ടന്റെ ജീവിതാഭിലാഷം. എന്നാല്‍ മനുഷ്യരുടെ മുന്‍‌വിധികളും വീട്ടുകാരുടെ നിര്‍ബന്ധവും കാരണം റെമി ഈ സ്വപ്നം ഉപേക്ഷിക്കുന്നു. എന്നാല്‍ അവിചാരിതമായ ചില സംഭവവികാസങ്ങളിലൂടെ റെമി ഒരു ചെഫായി മാറുന്നു. തുടര്‍ന്നുണ്ടാവുന്ന രസകരമായ സംഗതികളിലൂടെ കഥ പുരോഗമിക്കുന്നു.

പിക്സാര്‍ നിര്‍മ്മിക്കുന്ന എട്ടാമത്തെ ചിത്രമാണിത്. മനോഹരമായ ആനിമേഷന്‍ ഈ സിനിമയെ ഹൃദ്യമായ ഒരു കാഴ്ചാനുഭവമാക്കുന്നുണ്ട്. ത്രീഡി നല്‍‌കുന്ന ക്യാമറയുടെ സ്വാതന്ത്ര്യത്തെ പരമാവധി ഈ സിനിമയില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ദൃശ്യാവിഷ്കാരത്തിന്റെയും കഥപറച്ചിലിന്റെയും പുതിയ ഒരു തലത്തിലേക്കാണു ലോക-പ്രേക്ഷകരെ റാറ്റാറ്റൂയി കൂട്ടിക്കൊണ്ടുപോവുന്നത്. കഴിഞ്ഞവര്‍ഷം ജൂണില്‍ റിലീസ് ചെയ്ത ഈ സിനിമ നിരൂപകശ്രദ്ധ മാത്രമല്ല, വമ്പന്‍ ലാഭവും ഉണ്ടാക്കി.

പ്രതികരണങ്ങള്‍

Re: സൂക്ഷിക്കുക, ആനിമേഷന്‍ സിനിമകളെ!!
"adukkalayile ninne arangathekke" ....sajan......good....inganey oru animation filmney kuriche oru article malayalathile ezhuthan thoniyathine......eniyum pratheekshikunnoo...
Re: സൂക്ഷിക്കുക, ആനിമേഷന്‍ സിനിമകളെ!!
സാജാ, ലേഖനം നന്നായിരിക്കുന്നു. രണ്ടാം ഭാഗം എപ്പോള്‍?
Re: സൂക്ഷിക്കുക, ആനിമേഷന്‍ സിനിമകളെ!!
എന്‍റ്ഹോന്ന് സിലിമ? പോടേയ് പോടേയ് ഗള്‍ഫില്‍ പോ
നിരാകരണവ്യവസ്ഥ